Wednesday 28 May 2014

എന്റെ അമ്മുക്കുട്ടി

ഞാന്‍ UKG.B ഇല്‍ പഠിക്കുന്ന കാലം. എന്റെ വീട്ടിലും പരിസരത്തും ഒന്നും വേറെ എന്റെ പ്രായത്തില്‍ ഉള്ള കുട്ടികള്‍ ഇല്ല. അതുകൊണ്ട് തന്നെ ആ പ്രദേശത്തെ ഒരു കുട്ടി റാണി തന്നെ ആരുന്നു ഞാന്‍. സണ്ണി അച്ചായന്റെ വീട്ടിലെ ആട്ടിന്കുട്ടിയും മറ്റു വീടുകളിലെ ചാമ്പക്ക-മാങ്ങ-ചക്ക ഇത്യാദി സാധനങ്ങളും വല്യച്ചന്റെ വീടിന്റെ അടുത്ത് കിട്ടുന്ന പൂകേക്കും വല്യമ്മ ടിന്നില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന പാല്‍പൊടിയും എല്ലാം എന്റെ അവകാശം ആയിരുന്നു.കളിയ്ക്കാന്‍ കൂട്ടിനു ഇക്രു ഉണ്ടേലും അങ്ങനെയിരിക്കെ എനിക്കെന്തോ ഒരു ബോറടി..മൊത്തത്തില്‍ ഒരു രസമില്ലായ്മ..

ഒരു ദിവസം രാത്രി ബാലരമയിലെ മായാവി തപ്പിപെറുക്കി വായിക്കുമ്പോഴാണ് എന്റെ തലയില്‍ ബള്‍ബ്‌ മിന്നിയത്. രാധക്ക് കൂട്ടിനു രാജു ഉണ്ട്..ഡാകിനിക്ക് കുട്ടൂസന്‍ ഉണ്ട്..എനിക്ക് മാത്രം ആരുമില്ല..അപ്പൊ തന്നെ സംഗതി അമ്മയോട് പറഞ്ഞു."അമ്മെ.. എനിച്ചൊരു ചേട്ടനെ പെസവിച്ചു താ.." ഇതിലും വല്യ ഡയലോഗുകള്‍ കേട്ടിട്ടുള്ള അമ്മ കൂള്‍ ആയിട്ടു പറഞ്ഞു നാളെ ആവട്ടെ എന്ന്..!!ഞാന്‍ വിടാന്‍ ഭാവമില്ല.."ഇപ്പൊ പെസവിച്ചു തരണം " എന്നായി..എന്നാ അങ്ങോട മാറി ഇരിക്ക്..ഞാന്‍ പെസവിക്കട്ടെ എന്ന് അമ്മ..ഹും..ബുദ്ധിരക്ഷസിയായ എന്നോടാ കളി...ആശൂത്രി പോയാലെ പെസവിക്കാന്‍ പറ്റുള്ളൂ എന്ന് എനിക്കറിഞ്ഞുടെ..

അങ്ങനെ എന്റെ ശല്യം സഹിക്ക വയ്യാതെ അമ്മ ഒരു വാവയെ പെസവിച്ചു. അപ്പോഴേക്കും അനിയന്‍ അല്ലെങ്കില്‍ അനിയത്തി വാവ മാത്രേ കിട്ടുള്ളൂ എന്ന സത്യവുമായി ഞാന്‍ പൊരുത്തപെട്ടിരുന്നു. എന്റെ ഉപദേശപ്രകാരം അമ്മ ആശൂത്രി തന്നെ പോയി..പെസവിക്കാന്‍!!!

സ്കൂളിലെ കൂട്ടുകാരോടും ടീച്ചര്‍നോടും എല്ലാം ടാറ്റാ പറഞ്ഞ് അച്ഛന്റെ കൂടെ ഞാന്‍ വാവയെ കാണാന്‍ പോയി...അഭിമാനത്തോടെ..ചെന്നിട്ട് വാവയ്ടെ കൂടെ എന്ത് കളിക്കണം എന്നൊക്കെ ആലോചിച്ചാ യാത്ര. എനിക്ക് അനിയത്തി വാവ ആണെന്ന്അച്ഛന്‍ ബസ്സില്‍ ഇരുന്നപ്പോ പറഞ്ഞു. അപ്പൊ ടീച്ചറും കുട്ടിയും കളിക്കാം എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു..

ആശുപത്രി മുറിയുടെ കതകു തുറന്നു ഞാന്‍ അമ്മയുടെ കട്ടിലിന്റെ അടുക്കലേക്ക് പോയി.എവിടെ വാവ?? അവിടെ എങ്ങും കാണുന്നില്ലാലോ..ഞാന്‍ ഓര്‍ത്തത് എന്നെ കാത്ത് വാതിലില്‍ തന്നെ നിക്കും എന്നാണല്ലോ..ആകെ വിഷമിച് അങ്ങനെ നില്‍ക്കുമ്പോ ഒരു ഞരക്കം..അമ്മാടെ അടുത്ത് നിന്ന്...നോക്കുമ്പോ വാല്‍മാക്രി പോലെ ഒരു സാധനം കിടക്കുന്നു..അതും ചുണ്ട് വരെ സിഗരറ്റ് വലിച്ച പോലെ കറുകറുത്തു..അത് എനിക്ക് അത്ര ഇഷ്ടപെട്ടില്ല..ഞാന്‍ കേറി അമ്മയുടെ അടുത്ത കിടന്നു.

പറഞ്ഞ പോലെ അമ്മ വാവയെ തന്നു..എന്നിട്ടെന്തായി..വാവ ഇങ്ങനെ കട്ടിലില്‍ ചുമ്മാ കിടക്കുഅല്ലേ..എന്നിക്കെന്ത് പ്രയോജനം..വരുന്ന ആള്‍ക്കാരൊന്നും നമ്മളെ മൈന്‍ഡ് കൂടി ചെയ്യുന്നുമില്ല..അതെല്ലാം പോട്ടെ എന്ന് വെക്കാം..ഈ വാവ അമ്മയുടെ വയറ്റില്‍ കിടന്നു ഇങ്ങനെ കറുത്ത് പോയതെങ്ങനെ??? അതാ സഹിക്കാന്‍ പറ്റാതായി പോയത്..!!!

കറുകറുത്ത ആ വാവക്ക് ഞങ്ങള്‍ അമ്മു എന്ന് പേരിട്ടു..എന്റെ കൂടെ കളിയ്ക്കാന്‍ വന്നിലെലും..എന്നെ കാണുമ്പോ ചിരിക്കാനും കയ്യും കാലും ഇളക്കാനും ഒക്കെ തുടങ്ങി..ഒരു ചെറിയ താല്പര്യം എനിക്കും ആയി..അഞ്ചാറ് മാസം ഒക്കെ ആയപ്പോഴേക്കും അവളങ്ങു വെളുത്തു ഉരുണ്ട് ഒരു ബൊമ്മകുട്ടിയായി..ചിരിക്കുമ്പോ കണ്ണിന്റെ സ്ഥാനത് ഒരു വര മാത്രേ കാണുള്ളൂ..എടുക്കാന്‍ പറ്റില്ലെലും ഞാന്‍ എടുത്തു പൊക്കി നടക്കും..അങ്ങനെ ഞങ്ങളങ്ങു കമ്പന്യായി..

വളര്‍ന്നു വലുതായ് എന്റെ ചേച്ചിയെ  പോലെ ചിലപ്പോഴൊക്കെ എന്നെ ഉപദേശിക്കുമെങ്കിലും ഇപ്പോഴും അവള്‍ ചിരിക്കുന്ന കാണുമ്പോ കണ്ണിന്റെ സ്ഥാനത് വര മാത്രം ഉള്ള എന്റെ കുഞ്ഞുവാവ തന്നെ എന്ന് എനിക്ക് തോന്നും..അഞ്ചു വയസുള്ളപ്പോ എനിക്ക് കിട്ടിയ കുഞ്ഞുവാവ....

Monday 19 May 2014

ഒരു യാത്രയുടെ ഓര്‍മയ്ക്ക്

കാര്‍ഷിക കോളേജിലെ എല്ലാ ബാച്ചിനെയും പോലെ ഞങ്ങളും പോയി നോര്‍ത്ത് ഇന്ത്യ കാണാന്‍. എല്ലാ ബാച്ചിനെയും പോലെ എന്ന് പറഞ്ഞാ ശെരിയാവില്ല..എല്ലാ ബാച്ചിനെയും പോലെ ആയിരുന്നില്ല ഞങ്ങള്‍..ഒരു കാര്യത്തിലും... എല്ലാവരെയും പോലെ ആയിട്ട് എന്ത് കാര്യം??

 ആ യാത്ര..അത് നല്‍കിയ അനുഭവങ്ങള്‍, വേദനകള്‍, ചിരികളിതമാശകള്‍..എല്ലാം എല്ലാം ഒരിക്കലും മറക്കാന്‍ കഴിയില്ല. പ്രിയ കൂട്ടുകാരില്‍ ചിലരുടെ ഭാവമാറ്റം..അതുണ്ടാക്കിയ അകല്‍ച്ച..അതിലൊക്കെ അധികമായി നമ്മളെ നോക്കാന്‍ നമ്മള്‍ മാത്രേ ഉള്ളു എന്നാ ഭീകരമായ തിരിച്ചറിവ്..

ഇതൊക്കെ ആണെങ്കിലും ഇപ്പോഴും ഓര്‍ത്തു ചിരിക്കുന്ന ചില സംഭവങ്ങളും ഇതിനിടെ നടന്നു. പഞ്ചാബിലേക്ക് ഉള്ള ട്രെയിന്‍ യാത്രയ്കിടെ ആണെന്ന് തോന്നുന്നു.. കാര്‍ത്തി ടോയ്ലെടിലെക്ക് പോയി.  കുറെ നേരം കഴിഞ്ഞു..ഇതിനിടെ ട്രെയിന്‍ പല സ്റ്റേഷന്‍ കഴിഞ്ഞു..കാര്‍ത്തിയെ കാണുന്നില്ല.
ചോദിക്കാനും പറയാനും ആരും ഇല്ലാത്ത പിള്ളേര്‍ ആയത് കൊണ്ട് എന്ത് പറ്റി എന്ന് ആരും അന്വേഷിച്ചില്ല. എപ്പോഴോ ഞാന്‍ അവളെ അന്വേഷിച്ചു ചെന്നു..കതകില്‍ തട്ടിയപ്പോ ഒരു നിലവിളി...എടീ മാളു..ഞാന്‍ ഇതിന്റെ ഉള്ളിലാടി...പേടിച്ചു പോയ ഞാന്‍ എന്താ സംഭവം..നീ കതകു തുറക്ക് എന്ന് പറഞ്ഞു...കതകു തുറന്നപ്പോ കണ്ട കാഴ്ച!!!!! രണ്ടു കാലിലെയും ചെരുപ്പില്ലാതെ നില്‍ക്കുന്നു ഞങ്ങളുടെ കാര്‍ത്തി..!!!! കാര്യം അന്വേഷിച്ചപ്പോഴാ..ഒരു ചെരിപ്പ് താഴെ വീണു പോയി...അപ്പൊ ബാക്കി ഒരെണ്ണം?? അത് അവള്‍ അങ്ങ് കളഞ്ഞു!!!

അവളുടെ നില്പ് കണ്ട് സങ്കടം തോന്നിയെങ്കിലും ചിരി സഹിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ചിരിച് ചിരിച് എനിക്ക് ശ്വാസം മുട്ടിപ്പോയി..പിന്നെ ഞാന്‍ എന്റെ കയില്‍ ഉണ്ടാരുന്ന ഒരു സ്ലിപ്പെര്‍ എടുത്ത് കൊടുത്തു..അങ്ങനെ സ്ലിപ്പെര്‍ ഒക്കെ ഇട്ടു ഒരു ചെറിയ ചമ്മലോദ് കൂടി അവള്‍ മന്ദം മന്ദം നടന്നു വന്നു സീറ്റില്‍ ഇരുന്നതും ഒരു ശബ്ദം..പ്ലക്!!!!! പിന്നെ കേട്ടത് ബിനുവില്‍ന്റെ ഒച്ചയാണ്‌.." എടീ മഹാപാപീ..നിനക്ക് ഇരിക്കാന്‍ ഞാന്‍ കാശു കൊടുത്ത് വാങ്ങിച്ച ചിക്കന്‍ കറിയെ കിട്ടി ഉള്ളോ?? ശിഷ്ടം...ചിന്ത്യം...

പിന്നെയും ഉണ്ടായി ചില രസികന്‍ സംഭവങ്ങള്‍..ചില നോവുന്ന ഓര്‍മകളും..ഏട്ടാ എന്ന് പേരിനൊപ്പം ഞാന്‍ വിളിച്ചിരുന്ന എന്റെ പ്രിയ സുഹൃത്തിനോട് ഞങ്ങള്‍ പിണങ്ങിയതും..ബാഗ്‌ എടുത്ത് തരാന്‍ വന്ന അവന്റെ കയ്യ് തട്ടി മാറ്റി ഞാന്ന്‍ ഒറ്റക് എടുത്തോളാം എന്ന് പറഞ്ഞതും..അപ്പൊ അവന്റെ കണ്ണില്‍ കണ്ട വേദന ഒരുപാട് നാള്‍ മനസ്സിനെ വല്ലാതെ അലട്ടിയെങ്കിലും..പിന്നെ എപ്പോഴോ രണ്ടു തുള്ളി കണ്ണുനീരില്‍ ആ പിണക്കം ഞങ്ങള്‍ മറന്നു..ഇപ്പോഴും എന്ത് സങ്കടം വന്നാലും ഓടിചെല്ലാവുന്ന..പോട്ടെ മാളൂട്ടി ...സാരല്യാ..എന്ന് പറയുന്ന എന്റെ കൂട്ടുകാരന്‍..

അങ്ങനെ ഓര്‍മകളുടെ ഒരു ഉത്സവം തന്നെ ഞങ്ങള്‍ക്ക് സമ്മാനിച് നോര്‍ത്ത് ഇന്ത്യ ടൂര്‍ കടന്നു പോയി...എല്ലാ തവണയും പോലെ..അതിന്റെ പേരില്‍...കുറെ ചിരിച്ചു..കുറെ കരഞ്ഞു..കുറെ സൌഹൃദങ്ങള്‍ നഷ്ടപ്പെട്ട്..കുറെ തിരിച്ചു കിട്ടി..സ്നേഹവും വിദ്വേഷവും വെറുപ്പും ഇഷ്ടവും എല്ലാം കൂടിക്കലര്‍ന്ന ഒരു യാത്ര...ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു യാത്ര..പറയാന്‍ ഉള്ളത് പറയാതെ ബാക്കി വെച്ച പലരും പിരിഞ്ഞു പോയെങ്കിലും..ഒന്ന് മാത്രം കുറിയ്ക്കട്ടെ..പ്രിയ 05..നിങ്ങള്‍ എല്ലാവരും എനിക്ക് പ്രിയപെട്ടവര്‍ ആയിരുന്നു..ഇപ്പോളും..എപ്പോഴും...







Tuesday 13 May 2014

ഗ്രീഷ്മ ഹോസ്റ്റല്‍ റൂം നമ്പര്‍: 7

Room no 7-  കാര്‍ഷിക കോളേജിലെ ഗ്രീഷ്മ ലേഡിസ് ഹോസ്റ്റെലിലെ ഞങ്ങളുടെ ആദ്യത്ത റൂം. മാളു, ഐഷ, കാര്ത്തി. പിന്നെ പതിവ് സന്ദര്‍ശകരായി ഗാര്‍ഗി, ലിന്റ, ഷമി, നിഷാന്‍, ലിബ, ലെക്ഷ്മി..അടുത്ത റൂമില്‍ ശ്രുതി, ദിവ്യ..എപ്പോളും ബഹളമയം... കാര്‍തി ഉണ്ടേല്‍ പിന്നെ പറേണ്ട.esp എക്സാം ന്റെ തലേന്ന. അന്നാണ് അവള്‍ക് creativity ഉണരുന്ന ദിവസം

കാര്‍ത്തിക്ക് ഞങ്ങള്‍ പഠിക്കുന്നത് കാണുന്നത് തന്നെ  കലിയാണ്.  അവള്‍ കളിച്ചു നടക്കും. എന്നിട്ട് പിറ്റേന്ന് നേരം വെളുക്കുമ്പോ ഒരു ഓട്ടമുണ്ട്. സകല ബുക്കും കയില്‍ എടുത്ത്..ഞാന്‍ പലപ്പോഴും അത്ഭുതത്തോടെ നോക്കിയിട്ടുണ്ട് ഇവള്‍ എങ്ങനെ പാസ്സാവും എന്ന്. പക്ഷെ റിസള്‍ട്ട്‌ വരുമ്പോ നല്ല മാര്‍ക്കും കാണും.

പിന്നെ പിന്നെ ഞാനായി അവളുടെ ടീച്ചര്‍. പകുതി ഞാന്‍ പഠിപ്പിക്കും. പകുതി ഗാര്‍ഗി..അങ്ങനെ അങ്ങനെ എല്ലാര്ടെ അടുത്തും ഓടി നടന്നു അവള്‍ പഠിക്കും. ഒരു തവണ കേട്ടത് കൊണ്ട് എക്സാം തകര്‍ത്തു എഴുതുകേം ചെയ്യും. എക്സാം ഹാളില്‍ ഇരുന്നു ഉറങ്ങി എക്സാം പേപ്പറില്‍ ഇ സി ജി വരച്ച ചരിത്രവും അവള്‍ക് മാത്രം അവകാശപെട്ടതാണ്.

അടുത്ത താരം ഐഷയാണ്.  സര്‍വകലാവല്ലഭ!!! കയ്യില്‍ ഇല്ലാത്ത വേലത്തരം ഒന്നുമില്ല..ഇവര്‍ രണ്ടിന്റെയും കൂടെ ഉള്ള 4 വര്‍ഷം. ഹോ..എന്നെ സമ്മതിക്കണം. ചിരിച്ചു മറിഞ്ഞ ദിവസങ്ങള്‍. ഡേ സ്കോലെര്സ് എന്ന് ആരോ പേരിട്ട ബാക്കി ടീമുകള്‍ കൂടി ഹോസ്റ്റലില്‍ നില്‍ക്കുന്ന ചില മനോഹര ദിനങ്ങളുണ്ട്. അന്ന് എന്തും സംഭവിക്കാം.!! ചിലപ്പോ അക്രമം സഹിക്കാതെ ആവുമ്പോ എല്ലാരും കൂടി കാര്‍തിയെ പൊതിഞ്ഞ കെട്ടി വരാന്തയില്‍ കൊണ്ട് വെക്കും.

ഇതിന്റെ ഇടക്ക് ഒരു അന്നാരകണ്ണന്‍ ഞങ്ങളുടെ മുറിയില്‍ വിസിറ്റിനു വന്നു.
ഞങ്ങള്‍ അവനു നന്ദു എന്ന് പേരിട്ടു. പിന്നെ പെണ്‍കുട്ടികളുടെ മുറിയില്‍ ഒരു ആണ്പ്രജയെ താമസിപ്പിക്കുന്നതില്‍ ഉള്ള ഔചിത്യ കുറവ് കാരണം അവനെ നാട് കടത്തി..ഒരു കൂട്ടും കണ്ട പിടിച്ചു കൊടുത്തു..

ക്ലാസിലെ തല്ലും വഴക്കും ഒക്കെ കഴിഞ്ഞ് റൂമില്‍ വന്നു ഒരൂ ചര്‍ച്ച ഒക്കെ കാണും. മിക്കവാറും അത് ക്ലാസ്സില്‍ നടന്നതിന്റെ കോമഡി വെര്‍ഷന്‍ ആരിക്കും..എന്നിട്ട് എല്ലാരും കൂടി അന്തം വിട്ടു ചിന്തിക്കും. നമ്മള്‍ എന്തിനു വഴക്ക് കൂടി.!!!!ഇപ്പൊ ആലോചിക്കുമ്പോഴും എനിക്ക് പിടികിട്ടാത്ത ഒരു കാര്യമാണ്അത്.

പ്രാക്ടികല്‍സ്, ഹെര്‍ബരിയം ഉണ്ടാക്കല്‍, പക്കി പിടുത്തം, ഫീല്‍ഡ്  വര്‍ക്ക്‌..അന്ന് കഷ്ടപ്പെട്ട് ചെയ്തത് പലതും ഇന്ന് നല്ല ഓര്‍മ്മകള്‍ ആണ്.
വര്‍ഷങ്ങള്‍ കഴിയുന്തോറും തിളക്കം കൂടുന്ന ഓര്‍മ്മകള്‍!!!